ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഫുട്ബോളർക്കുള്ള സുവർണ പാദുകം പോര്‍ച്ചുഅഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്. കഴിഞ്ഞ സീസണിൽ റയല്‍ മാഡ്രിഡിനായി 35 മല്‍സരങ്ങളിൽ നിന്നു 48 ഗോളുകൾ നേടിയതോടെയാണ് നാലാം തവണയും താരത്തിനെ ഗോൾഡൻ ബൂട്ട് തേടിയെത്തിയത്.
ഗോൾഡൻ ബൂട്ട് നേട്ടം കൈവരിക്കുന്ന ആദ്യ ലോകഫുട്ബോളറായി മാറിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റയൽ മാഡ്രിഡിനു വേണ്ടി 324 ഗോളുകൾ നേടിയ റൊണാൾഡോ ക്ലബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ റെക്കോർഡിന് ഉടമയാണ്.
തന്റെ ജീവിതത്തിലെ സ്പെഷൽ മൊമന്റാണിതെന്ന് റൊണാൾഡോ ഫേസ്‌ബുക്കില്‍ കുറിച്ചു. കളിക്കുബോള്‍ നല്ല പ്രകടനം കാഴ്‌ചവെക്കുക, പരാമാവധി ഗോളുകള്‍ നേടുക എന്നതായിരുന്നു എന്നും ശ്രമിച്ചിരുന്നത്. സുവർണ പാദുക പുരസ്കാരം ഒന്നോ രണ്ടോ തവണ നേടാനാകുമെന്ന് വിചാരിച്ചിരുന്നു, പക്ഷേ ഒരിക്കലും നാലു തവണ നേടാനാകുമെന്ന് കരുതിയിരുന്നില്ലെന്നും താരം വ്യക്തമാക്കി.