തൊണ്ണൂറാം മിനിറ്റില്‍ മ്യൂണിക്കിന് ജീവന്‍ തിരിച്ചു കിട്ടി

Webdunia
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (13:38 IST)
ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക റൌണ്ടിലെ ആവേശം തുളുമ്പി നിന്ന മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിന് തൊണ്ണൂറാം മിനിറ്റില്‍ നാടകീയ വിജയം. ആവേശകരമായ കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ബയേണ്‍ മ്യൂണിക്ക് തകര്‍ത്തത്.

മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് പറ്റിയ എതിരാളികളായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി. കളിയുടെ തുടക്കം മുതല്‍ ഒടുക്കംവരെ കയ്യടക്കത്തോടെ കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് തൊണ്ണൂറാം മിനിറ്റില്‍ കാലിടറുകയായിരുന്നു. കളി സമനിലയിലേക്ക് പോകുമെന്ന് ഉറപ്പിച്ച നിമിഷമാണ് മ്യൂണിക്കിന്റെ ജര്‍മന്‍ ഡിഫന്‍ഡര്‍ ജെറോം ബോട്ടെങ്  മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍വല ചലിപ്പിച്ചത്. അവസാന മിനിറ്റില്‍ കിട്ടിയ തിരിച്ചടിക്ക് മറുപടി പറയാന്‍ സിറ്റിക്ക് ആകുമായിരുന്നില്ല.

എഫ് ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ കരുത്തര്‍ അണിനിരക്കുന്ന ബാഴ്സലോണ അപോയെലിനെ തോല്‍പിച്ചു. ജെറാര്‍ഡ് പിക്യുവാണ് ബാഴ്സലോണയ്ക്കായി ഗോള്‍ നേടിയത്. ഗ്രൂപ്പ് ജിയില്‍ ചെല്‍സി ഷാല്‍ക്കെയുമായി സമനില വഴങ്ങി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.