ചാമ്പ്യൻസ് ലീഗ്: ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍

Webdunia
ബുധന്‍, 5 നവം‌ബര്‍ 2014 (12:41 IST)
യൂറോപ്പ്യൻ ചാമ്പ്യൻസ് ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തിലിറങ്ങും. ഗ്രൂപ്പ് തല മത്സരങ്ങളിൽ ബാഴ്സലോണ, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, പിഎസ്ജി തുടങ്ങി വമ്പന്മാരാണ് പടയ്ക്ക് ഒരുങ്ങുന്നത്.

ഇഎഫ്ജിഎസ് ഗ്രൂപ്പുകളിലെ ടീമുകളാണ് ഇന്ന് രാത്രി ഇറങ്ങുന്നത്. ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ബാഴ്സലോണയും അജാക്സും ആംസ്റ്റർഡാമിൽ നേര്‍ക്കുനേര്‍ വരുബോള്‍. ഇ ഗ്രൂപ്പിലെ ബയേൺ മ്യൂണിക് എഎസ് റോമ മത്സരമാണ് ഇന്നത്തെ ഏറ്റവും ശക്തമായ പോരാട്ടം.

ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് സിഎസ്ഐ മോസ്കോയ്ക്കെതിരായ  മത്സരം നിർണായകമാണ്. ഗ്രൂപ്പ് ജിയിൽ ചെൽസി മാരിബോറിനെ നേരിടും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.