പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍ വിയര്‍ക്കും; എതിരാളികള്‍ ആരെന്നോ?

Webdunia
ശനി, 3 ഡിസം‌ബര്‍ 2022 (08:26 IST)
ഗ്രൂപ്പ് ജിയിലെ ചാംപ്യന്‍മാരായി ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയാണ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. ശക്തരായ പോര്‍ച്ചുഗലിനെ ഗ്രൂപ്പ് സ്റ്റേജില്‍ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീലിനെ നേരിടാന്‍ ദക്ഷിണ കൊറിയ എത്തുന്നത്. 2018 ലോകകപ്പില്‍ ജര്‍മനിയെ അട്ടിമറിച്ച ചരിത്രവും ദക്ഷിണ കൊറിയയ്ക്കുണ്ട്. വേഗതയാണ് ദക്ഷിണ കൊറിയയുടെ ഏറ്റവും വലിയ കരുത്ത്. അതിനെ മറികടക്കുകയായിരിക്കും ബ്രസീലിന്റെ തലവേദന. മറുവശത്ത് നെയ്മര്‍ ഇല്ലാതെ ഇറങ്ങേണ്ടിവരും എന്നത് ബ്രസീലിന് തലവേദനയാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article