ചിറകടിച്ചുയര്‍ന്ന് കാനറികള്‍; ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (08:41 IST)
പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. ആദ്യ പകുതിയിലാണ് ബ്രസീലിന്റെ നാല് ഗോളുകളും പിറന്നത്. രണ്ടാം പകുതിയിലാണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍. 
 
വിനിഷ്യസ് ജൂനിയറിലൂടെ ഏഴാം മിനിറ്റില്‍ ബ്രസീല്‍ ആദ്യ ഗോള്‍ നേടി. മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ബ്രസീലിന്റെ ഗോള്‍ നേട്ടം ഉയര്‍ത്തി. 29-ാം മിനിറ്റില്‍ റിച്ചാര്‍ലിസണും 36-ാം മിനിറ്റില്‍ ലുക്കാസ് പക്വേറ്റയും ബ്രസീലിന് വേണ്ടി സ്‌കോര്‍ ചെയ്തു. 
 
ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article