ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിമ്പിക്‌സ് യോഗ്യത നേടാനാവാതെ ബ്രസീല്‍ പുറത്ത്. ചിരവൈരികളായ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഒളിമ്പിക്‌സ് യോഗ്യത നേടാനാവതെ ബ്രസീല്‍ പുറത്തായത്. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒളിമ്പിക്‌സ് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. കഴിഞ്ഞ നാല് ഒളിമ്പിക്‌സിലും ഗോള്‍ഡന്‍ മെഡല്‍ ബ്രസീലിനായിരുന്നു.