ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിര വൈരികളായ അർജൻറീനക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. മഞ്ഞപ്പടയുടെ കാലം കഴിഞ്ഞുവെന്നു വിമര്‍ശിച്ചവര്‍ക്കെല്ലാം ചുട്ടമറുപടിയുമായി നെയ്മറും സംഘവും അവതരിച്ച മല്‍സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച് ബ്രസീല്‍, ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഫിലിപ്പെ കുട്ടീഞ്ഞോ (25), നെയ്മര്‍ (45+), പൗളീഞ്ഞോ (58) എന്നിവരുടെ ഗോളുകളാണ് ബദ്ധവൈരികളായ അര്‍ജന്റീനയ്‌ക്കെതിരെ ഗോളുകള്‍ നേടിയത്. ലോക ഫുട്ബോളിലെ സുപ്പർ താരങ്ങളായ മെസിയും നെയ്മറും നേർക്കുനേർ വന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു. ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 11 കളികളില്‍ നിന്നായി 16 പോയൻറ് മാത്രമുള്ള അര്‍ജൻറീന ആറാം സ്ഥാനത്താണ്.