വീണ്ടും ലയണൽ മെസ്സി!! ഇത്തവണ ഹാട്രിക് അസിസ്റ്റ്!!

അഭിറാം മനോഹർ
തിങ്കള്‍, 10 ഫെബ്രുവരി 2020 (12:00 IST)
ഫുട്ബോൾ മൈതാനത്ത് വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിച്ച്  ലയണൽ മെസ്സി. റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ ഇത്തവണ പക്ഷേ ഗോൾ നേടിയല്ല മെസ്സി താരമായത്. മത്സരത്തിൽ ബാഴ്സയുടെ വിജയത്തിൽ നിർണായകമായ മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കിയാണ് ലയണൽ മെസ്സി കളം നിറഞ്ഞത്.
 
റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ ആദ്യം പെനാൽട്ടി ഗോൾ സ്വന്തമാക്കി ബെറ്റിസ് മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച് ബാഴ്സ വിജയം (3-2) നേടുകയായിരുന്നു. ആറാം മിനിറ്റിൽ കനാലസ് ആണ് ബെറ്റിസിനായി ഗോൾ കണ്ടെത്തിയത്. എന്നാൽ 9ആം മിനിറ്റിൽ ഡിയോങ്ങിലൂടെ ബാഴ്സ സമനില പിടിച്ചു. 26ആം മിനിയിൽ ബെറ്റിസ് വീണ്ടും മുന്നിലെത്തിയെങ്കിലും ബുസ്‌കെറ്റ്‌സിലൂടെ ബാഴ്സ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ലെങ്‌ലൈറ്റിലൂടെ ബാഴ്സ മത്സരത്തിൽ തങ്ങളുടെ വിജയഗോളും സ്വന്തമാക്കി.
 
മത്സരത്തിൽ ബാഴ്സയുടെ മൂന്ന് ഗോളുകൾക്കും വഴിയൊരുക്കിയത് ലയണൽ മെസ്സി ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article