ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എൽ അരങ്ങേറ്റം പാളി, കൊൽക്കത്ത ഡർബിയിൽ ജയം എ‌ടി‌കെയ്‌ക്ക്

Webdunia
ശനി, 28 നവം‌ബര്‍ 2020 (07:50 IST)
ഐഎസ്എല്ലിലെ ആദ്യ കൊൽക്കത്ത ഡർബിയിൽ എ‌റ്റി‌കെ മോഹൻ ബഗാന് വിജയം. തിലക് മൈതൻ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ച ഈസ്റ്റ് ബംഗാളിനെ എ‌ടി‌കെ പരാജയപ്പെടുത്തിയത്.
 
49-ാം മിനിറ്റില്‍ റോയ് കൃഷ്ണയും 85-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങുമാണ് എടികെയുടെ ഗോളുകള്‍ നേടിയത്. അതേസമയം മത്സരത്തിൽ 68 ശതമാനവും പന്ത് ഈസ്റ്റ് ബംഗാൾ താരങ്ങളൂടെ നിയന്ത്രണത്തിലായിരുന്നു.  പന്തടക്കത്തിലെ മികവ് പക്ഷേ ഈസ്റ്റ് ബംഗാളിന് ഫിനിഷിങ്ങിലേക്കെത്തിക്കാൻ സാധിച്ചില്ല.. 15 ഷോട്ടുകളാണ് ഈസ്റ്റ് ബംഗാള്‍ താരങ്ങളുടെ ബൂട്ടില്‍ നിന്നും പിറന്നത്. മത്സരത്തിൽ ആദ്യം തന്നെ താളം കണ്ടെത്താനായെങ്കിലും ജയം ഈസ്റ്റ് ബംഗാളിന് അന്യം നിൽക്കുകയായിരുന്നു.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 49-ാം മിനിറ്റിലും  85-ാം മിനിറ്റിലുമായിരുന്നു എ‌ടികെയുടെ ഗോളുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article