അര്‍ജന്റീന ടീമില്‍ നിന്ന് അഗ്യൂറോ പുറത്ത്, ഡിബാല തിരിച്ചെത്തി; സെപ്റ്റംബര്‍ അഞ്ചിന് ബ്രസീലിനെതിരെ

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2021 (08:16 IST)
ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ നിന്ന് സെര്‍ജിയോ അഗ്യൂറോ പുറത്ത്. പരുക്കിനെ തുടര്‍ന്നാണ് താരത്തിനു വിശ്രമം അനുവദിച്ചത്. പൗലോ ഡിബാല ടീമിലേക്ക് തിരിച്ചെത്തി. ലിയോണല്‍ മെസി, ലൗറ്റാറോ മാര്‍ട്ടിനെസ്, നിക്കോളാസ് ഗോണ്‍സാലസ്, പൗലോ ഡിബാല എന്നിവരാണ് മുന്നേറ്റ നിരയിലെ പ്രമുഖര്‍. കോപ്പ അമേരിക്ക അര്‍ജന്റീന ടീമില്‍ ഡിബാല കളിച്ചിരുന്നില്ല. 
 
അതേസമയം, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന സെപ്റ്റംബര്‍ അഞ്ചിന് ബ്രസീലിനെ നേരിടും. സെപ്റ്റംബര്‍ രണ്ടിന് വെനെസ്വേലയുമായാണ് അര്‍ജന്റീനയുടെ പോരാട്ടം. സെപ്റ്റംബര്‍ ഒന്‍പതിന് ബൊളീവിയയേയും അര്‍ജന്റീന നേരിടും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article