ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കപ്പെട്ട അര്‍ജന്റീന പരിശീലകന്‍ സാംപോളിക്ക് പകരമായി പെറു പരിശീലകന്‍ റികാര്‍ഡോ ഗരേസ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
മുന്‍ അര്‍ജന്റീനന്‍ താരം കൂടിയായതും 36 വര്‍ഷത്തിന് ശേഷം പെറുവിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തതാണ് റികാര്‍ഡോ ഗരേസയിലേക്ക് കണ്ണെറിയാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ പ്രേരിപ്പിച്ചത്. കോപ്പ അമേരിക്ക അടുത്തുവരുന്നതിനാല്‍ ഇക്കാര്യത്തില്‍ അതിവേഗത്തിലുള്ള തീരുമാനം സ്വീകരിക്കാനുള്ള നീക്കത്തിലാണ് എഎഫ്എ.
അതേസമയം, ഉടന്‍ തന്നെ അണ്ടര്‍ 20 ടൂര്‍ണമെന്റിനു വേണ്ടിയുള്ള പരിശീലകനെ അര്‍ജന്റീന പ്രഖ്യാപിക്കുമെന്നാണ് എഎഫ്എ വെളിപ്പെടുത്തിയത്. അവര്‍ തന്നെയാവുമോ അര്‍ജന്റീനയുടെ സ്ഥിരം പരിശീലകനെന്ന കാര്യത്തില്‍ ഉറപ്പില്ല.
മെയ് 2017ലാണ് സാംപോളി അര്‍ജന്റീനയുടെ ചുമതലയേല്‍ക്കുന്നത്. ഇദ്ദേഹത്തിനു കീഴില്‍ ടീം 15 മത്സരങ്ങളില്‍ ഏഴ് ജയവും നാല് സമനിലകളും നാല് തോല്‍വികളും വഴങ്ങി.