ഇറ്റാലിയൻ സൂപ്പർ കപ്പ് നേട്ടത്തില്‍ എസി മിലാൻ. പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ഫൈനലിൽ യുവെന്റസിനെ 4–3നാണ് എസി മിലാന്‍ തോല്‍പ്പിച്ചത്. ഷൂട്ടൗട്ടിൽ പൗളോ ഡൈബാല എടുത്ത കിക്ക് സേവ് ചെയ്ത ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണ്ണാരുമയാണ് മിലാനെ വിജയത്തിലേക്കെത്തിച്ചത്.
നിശ്ചിത സമയത്തും അധിക സമയത്തും കളി 1–1 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് ജോർജിയോ ചില്ലെനി യുവെയെ മുന്നിലെത്തിച്ച. എന്നാല്‍ ജിയാകോമോ ബോണാവെഞ്ചുറയാണ് മിലാന് സമനില നൽകിയത്. ആദ്യ പകുതിയിലായിരുന്നു ആ രണ്ടു ഗോളുകളും.