കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ സികെ വിനീതിനും റിനോ ആന്റോക്കും വിമർശനം. എഴുത്തുകാരൻ എൻ എസ് മാധവനാണ് ഇരുവർക്കുമെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്‍. ഗോവയ്‌ക്കെതിരെയുളള മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം സികെ വിനീതും റിനോ ആന്റോയും പുറത്തെടുത്ത മദ്യപിക്കുന്നവരുടെ ശരീരഭാഷയിലുളള ആഹ്ലാദ പ്രകടനമാണ് എന്‍എസ് മാധവനെ പ്രകോപിപ്പിച്ചത്.