അമീറിനോട് അറിയാതെ പറഞ്ഞുപോയി; അനുഷ്‌കയെ കോഹ്‌ലി വിളിക്കുന്നത് ഇങ്ങനെയാണ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയം ആരാധകര്‍ക്കിടെയില്‍ ചര്‍ച്ചാവിഷയമാണ്. ഇരുവരും പിരിഞ്ഞുവെന്നും പിന്നീട് ബന്ധം തുടര്‍ന്നെന്നുമുള്ള വാര്‍ത്തകള്‍ കായിക- സിനിമാ പ്രേമികള്‍ക്കിടെയില്‍ ആഘോഷമായിരുന്നു.
ബോളിവുഡ് ഹീറോ ആമിര്‍ഖാന്‍ അവതാരകനായെത്തിയ ചാനല്‍ പരിപാടിയില്‍ അനുഷ്‌കയെ വിളിക്കുന്ന ഓമനപ്പേര് കോഹ്‌ലി പരസ്യപ്പെടുത്തിയതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'നുഷ്‌കി വളരെ ആത്മാര്‍ത്ഥതയുള്ള വ്യക്തിയാണെന്ന് വിരാട് പറഞ്ഞപ്പോഴാണ് അനുഷ്‌കയുടെ ചെല്ലപ്പേര് പരസ്യമായത്.
കഴിഞ്ഞ ദിവസം ചിത്രീകരിച്ച പരിപാടി സംപ്രേഷണം ചെയ്യുന്നത് പതിനഞ്ചാം തിയതിയായാണ്.
നേരത്തെ, സഹതാരങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രം അറിയാമായിരുന്ന കോഹ്‌ലിയുടെ ചെല്ലപ്പേര് ധോണി പരസ്യമാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനിടെ ‘ചീക്കു’ എന്നും ധോണി വിളിച്ചത് സ്‌റ്റമ്പില്‍ ഘടിപ്പിച്ചിരുന്ന മൈക്ക് ഒപ്പിയെടുക്കുകയായിരുന്നു.