ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍സിറ്റി പിടിച്ചു

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (12:12 IST)
PROPRO
ഈ സീസണില്‍ കരുത്തുകാട്ടി മുന്നേറുന്ന ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കരുത്തിനു മുന്നില്‍ ഇത്തവണ കഷ്‌ടപ്പെട്ടത് കരുത്തരായ ലിവര്‍പൂളായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞാ‍യറാഴ്ച നടന്ന മത്സരത്തില്‍ ഇരുവരും ഗോളടിക്കാതെ പിരിഞ്ഞു.

തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍ക്കു ശേഷമെത്തിയ ലിവര്‍പൂള്‍ സിറ്റിയുടെ പ്രതിരോധത്തിനു മുന്നില്‍ പകച്ചു പോകുകയായിരുന്നു. ഒട്ടേറെ അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ചുവപ്പന്‍ പടയ്‌ക്ക് നീക്കങ്ങള്‍ ലക്‍ഷ്യത്തില്‍ എത്തിക്കുന്നതില്‍ നിന്നും തടഞ്ഞത് ദൌര്‍ഭാഗ്യത്തിന്‍റെ കൈ കടത്തലായിരുന്നു.

ലീഗ് ടേബിളില്‍ ലിവര്‍പൂള്‍ നാലാം സ്ഥാ‍നത്തും മാഞ്ചസ്റ്റര്‍സിറ്റി അഞ്ചാം സ്ഥാനത്തും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ മത്സരത്തില്‍ ഡര്‍ബി കൌണ്ടിയെ ബ്ലാക്ക് ബേണ്‍ 2-1 നു പരാജയപ്പെടുത്തി.47 പോയിന്‍റുമായി ആഴ്‌സണലാണ് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ രണ്ടാമതും ചെല്‍‌സി മൂന്നാം സ്ഥാനത്തുമാണ്.