മെസ്സി, റോബീഞ്ഞോ ഒളിമ്പിക്‍സിനില്ല

Webdunia
PROPRO
അര്‍ജന്‍റീനയുടെ ലയണേല്‍ മെസ്സിയുടെയും ബ്രസീലിയന്‍ റോബീഞ്ഞോയുടെയും മാജിക്കുകള്‍ ഒളിമ്പിക്‍സില്‍ കാണാന്‍ കാത്തിരിക്കുന്നവര്‍ നിരാശരാകേണ്ടി വരും. ഇരുവരും ഒളിമ്പിക്‍സ് മത്സരങ്ങളില്‍ കളിക്കാനുള്ള സാധ്യത വിരളമാണ്. രണ്ടു താരങ്ങള്‍ക്കും കളിക്കുന്നതിനു പ്രതിബന്ധമാകുന്നത് സ്വന്തം ക്ലബ്ബുകളാണ്.

ക്ലബ്ബിന്‍റെ കാര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനാല്‍ താന്‍ രാജ്യത്തിനു കളിക്കാനില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നതായി റോബീഞ്ഞോ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഓസ്ട്രിയയിലെ ഇര്‍ഡിണിംഗിലെ പരിശീലന കേന്ദ്രത്തിലേക്ക് പോകാന്‍ മാഡ്രിഡിലെ ബറാജാസില്‍ വച്ചായിരുന്നു റോബീഞ്ഞോ വ്യക്തമാക്കിയത്.

എയര്‍പോര്‍ട്ടില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സീസണു മുമ്പുള്ള പരിശീലനങ്ങളില്‍ താന്‍ പങ്കെടുക്കേണ്ടതുണ്ടെന്നും അതു കൊണ്ട് തന്നെ ഒളിമ്പിക്‍സില്‍ രാജ്യത്തിനു കളിക്കാനാകില്ലെന്നും റോബീഞ്ഞോ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ഇക്കാര്യം അറിയിച്ചു കൊണ്ട് റയല്‍ ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫാക്‍സ് അയച്ചിരുന്നു.

നടുവിനേറ്റ പരുക്കിനെ തുടര്‍ന്നെ താരത്തിനു ടെസ്റ്റ് നടത്താനിരിക്കുകയാണെന്നും താരത്തെ ഒളിമ്പിക്‍സ് ടീമില്‍ നിന്നും ഒഴിവാക്കണമെന്നും ക്ലബ്ബ് അതില്‍ പറഞ്ഞിരുന്നു. റൊബീഞ്ഞോയ്‌ക്ക് സമാനമായ ഗതി തന്നെയാണ് ബാഴ്‌സിലോണ താരം ലയണേല്‍ മെസ്സിക്കും. ഒളിമ്പിക്‍സ് ടീമില്‍ നിന്നും മെസ്സിക്കും പുറത്തിരിക്കേണ്ടി വരും.

സീസണു മുമ്പുള്ള പരിശീലനങ്ങളില്‍ അര്‍ജന്‍റീന താരം ഉണ്ടായിരിക്കണമെന്ന് ശക്തമായ നിലപാടിലാണ് ബാഴ്‌സിലോണ. എന്നിരുന്നാലും ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോയുടെയും അര്‍ജന്‍റീനയുടെ പ്രമുഖ താരം യുവാന്‍ റോമന്‍ റിക്വല്‍മേയുടെയും സാന്നിദ്ധ്യം ഇരു ടീമുകളിലെയും ആരാധകര്‍ക്ക് ആവേശം പകരും.