ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ശക്തിയായ ബ്രസീല്‍ ബീച്ച് ഫുട്ബോളിലും മികവ് തുടരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും ബ്രസീല്‍ ലോക ബീച്ച് ഫുട്ബോള്‍ കിരീടമണിഞ്ഞു. ആതിഥേയരായ ഇറ്റലിയെ ഫൈനലില്‍ 5-3 നാണ് ബ്രസീല്‍ കീഴടക്കിയത്. ഞായറാഴ്ച നടന്ന ഫൈനലിലാണ് ബ്രസീലിന്‍റെ ശക്തിക്ക് മുന്നില്‍ ഇറ്റലി വീണത്.
കളി മുപ്പത് മിനിറ്റു പിന്നിട്ടപ്പോല്‍ തന്നെ 5-0 നു മുന്നിലായിരുന്ന ബ്രസീലിനു പിന്നില്‍ നാണക്കേടുണ്ടാകാതെ ഇറ്റലിയില്‍ രക്ഷപ്പെടുകയായിരുന്നു. രണ്ടാം പകുതിയില്‍ ബ്രസീല്‍ പ്രതിരോധത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോഴായിരുന്നു ഇറ്റലി തിരിച്ചടിച്ചത്. ഇറ്റാലിയന്‍ സ്കോറര്‍മാരില്‍ മറഡോണയുടെ പുത്രന്‍ മറഡോണ ജൂനിയറും ഉണ്ടായിരുന്നു.
ബ്രസീലിയന്‍ താരം ബ്രൂണോയുടേയും സിഡ്നിയുടേയും ഗോളുകളായിരുന്നു ബ്രസീലിനു തുണയായത്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്പെയിനെ പരാജയപ്പെടുത്തി. എല്ലാ വര്‍ഷവും നടക്കുന്ന ടൂര്‍ണമെന്‍റില്‍ കഴിഞ്ഞ തവണ ബ്രസീല്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയിരുന്നു. ടൂര്‍ണമെന്‍റിലെ മികച്ച താരമായി സ്പാനിഷ് താരം അമറെല്ല തിരഞ്ഞെടുക്കപ്പെട്ടു.
സ്പെയിനെ പോര്‍ച്ചുഗീസ് 5-4 നു പരാജയപ്പെടുത്തിയ മത്സരത്തില്‍ ജോവാവൊ ഹാട്രിക് കണ്ടെത്തി. കഴിഞ്ഞ രണ്ട ബീച്ച് ഫുട്ബോള്‍ ലോകകപ്പിലും മികച്ച താരമായിരുന്ന പോര്‍ച്ചുഗീസ് താരം ജോവാവോ വിക്ടര്‍ സെറൈവയുടെ മികച്ച പ്രകടനമാണ് പോര്‍ച്ചുഗലിനെ തുണച്ചത്. 13 ഗോള്‍ നേടിയ ജോവാവോയ്യാണ് ടോപ് സ്കോററും.