ബഗാന്‍ ഈസ്റ്റ് ബംഗാളിനെ മറിച്ചു

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (09:42 IST)
PTIPTI
ഇന്ത്യയിലെ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളായ ഈസ്റ്റ്ബംഗാളും മോഹന്‍ബഗാനും എറ്റുമുട്ടിയ മത്സരത്തില്‍ മോഹന്‍ ബഗാന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ ബഗാന്‍ ഹാട്രിക്ക് വിജയം നേടിയത്.

ഇന്ത്യന്‍ നായകന്‍ ബൈചുങ്ങ് ബൂട്ടിയയാണ് ബഗാനെ വിജയത്തിലേക്ക് എത്തിച്ച ഗോള്‍ കണ്ടെത്തിയത്.കളിയുടെ അറുപത്തിയൊന്നാം മിനിറ്റിലായിരുന്നു ബൂട്ടിയ ഈസ്റ്റ് ബഗാളിന്‍റെ വല ചലിപ്പിച്ചത്.ബരോറ്റയുടെ ഹെഡ്ഡറിലൂടെയുള്ള പാസ് ഹെഡ്ഡറിലൂടെ തന്നെയാണ് ബൂട്ടിയ വലയിലെത്തിച്ചത്.

ഈ സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ തുടര്‍ച്ചയായ മൂന്നാം വിജയം നേടിയ ബഗാന്‍ ലീഗിലെ തങ്ങളുടെ തുടര്‍ച്ചയായ നാലാം വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം പാളിച്ചകള്‍ കൊണ്ട് പരാജയം ക്ഷണിച്ചു വരുത്തിയ ഈസ്റ്റ് ബംഗാള്‍ കൂടുതല്‍ ഗോളുകള്‍ക്ക് തോല്‍ക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

ഈ വിജയത്തിലൂടെ ലീഗ് പതിനൊന്നു പോയിന്‍റുകള്‍ തികച്ച ബഗാന്‍ ലീഗ് പട്ടികയില്‍ വിവാ കെരളയ്‌ക്ക് മുകളില്‍ നാലാം സ്ഥാനാത്ത് എത്തി. ഏഴു പോയിന്‍റുമായി ഈസ്റ്റ് ബംഗാള്‍ എട്ടാം സ്ഥാനത്താണ്.