ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2015 (09:58 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. ടോട്ടന്‍ഹാം ഹോട്‌സ്‌പറെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 
 
അതേസമയം, മറ്റൊരു മത്സരത്തില്‍ ചെല്‍സി സതാംപ്റ്റണുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ലാലിഗയില്‍ റയല്‍ മാഡ്രിഡ് ലവാന്റയെ പരാജയപ്പെടുത്തി.
 
കാരിക്കും റൂണിയും കളം നിറഞ്ഞ മ‍ത്സരത്തില്‍ ഒമ്പതാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് ലീഡെടുത്തു. വെയ്ന്‍ റൂണിയുടെ ഒറ്റയാള്‍ മുന്നേറ്റമാണ് മൂന്നാം ഗോള്‍ നേടിക്കൊടുത്തത്. ബെന്റാലേബിന്റെ പി‍ഴവ് മുതലെടുത്ത റൂണിയുടെ മുന്നേറ്റം മൂന്ന് പ്രതിരോധ ഭടന്മാരെയും ഗോളിയെയും നിഷ്‍പ്രഭരാക്കി.
 
ഇതേസമയം, ലാലിഗയില്‍ ഗരെത് ബെയ്‍ലിന്റെ ഇരട്ടഗോളാണ് റയലിന് ജയമൊരുക്കിയത്. പതിനെട്ടാം മിനിറ്റിലും നാല്‍പ്പതാം മിനിറ്റിലുമായിരുന്നു ബെയ്‍ലിന്റെ ഗോളുകള്‍.