പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ഡ്രാമ, മോഹൻലാൽ പൊളിച്ചടുക്കുന്നു!

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (12:52 IST)
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ മുഴുനീള കോമഡി പറയുന്ന ചിത്രമാണ് ഡ്രാമ. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. 3 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തിയത്.
 
സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന ചിത്രമായ ഡ്രാമ പൊട്ടിച്ചിരിയുമായി മുന്നേറുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോമഡി തനിക്കൊരു വിഷയമല്ലെന്ന് മോഹൻലാൽ ഇപ്പോഴും തെളിയിച്ചിരിക്കുകയാണ്.
 
ആദ്യ പകുതി പൂർത്തിയായപ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലളിതമായ കഥയെ മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് രഞ്ജിത്. പൂര്‍ണ്ണമായും വിദേശത്ത് വെച്ച് ചിത്രീകരിച്ച സിനിമ കൂടിയാണ് ഡ്രാമ. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി മോഹന്‍ലാലും സംഗവും ലണ്ടനിലേക്ക് പോയത് ആരാധകർ വൻ വാർത്തയാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article