‘മമ്മൂക്കയുടെ ആ ചോദ്യം, അതായിരുന്നു എറ്റവും വലിയ അവാർഡ്‘- രശ്മി പറയുന്നു

ബുധന്‍, 31 ഒക്‌ടോബര്‍ 2018 (12:37 IST)
മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി അനിൽ. സിനികളിലും ചെറിയ വേഷത്തിൽ നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നേപ്പോലൊരു ചെറിയ നടിയെ മമ്മൂട്ടിയെപ്പോലൊരാൾ ഓർത്തിരിക്കുക എന്നത് തന്നെ വലിയ സംഭവമാണെന്ന് രശ്മി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
 
തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷത്തിൽ രശ്മിയും എത്തിയിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു രശ്മി ആദ്യമായി മമ്മൂട്ടിയെ നേരിൽ കാണുന്നത്. മമ്മൂക്ക വന്നിട്ടുണ്ട് എന്നറിഞ്ഞ് വലിയ ആകാംക്ഷയിലായിരുന്നു. മമ്മൂക്കയെ കാണാനുള്ള തയ്യാറെടുപ്പിലും അമ്പരപ്പിലും.
 
‘പെട്ടെന്നൊരു ചോദ്യം, ആഹാ ആരായിത്...എന്ന്. മമ്മൂക്കയായിരുന്നു അത്. എന്നോടാണോ ചോദിച്ചതെന്ന സംശയത്തില്‍ ഞാന്‍ പുറകിലേക്കു തിരിഞ്ഞു നോക്കി. എന്നോടു തന്നെയാ ചോദ്യമെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അദ്ദേഹം എന്നെപ്പോലൊരു ചെറിയ ആര്‍ടിസ്റ്റിനോട് ഇങ്ങനെ ചോദിക്കുന്നത് വലിയ അവാര്‍ഡ് തന്നെയാണ്. പ്രോഗ്രാം ഒക്കെ കാണാറുണ്ട് എന്നുകൂടി പറഞ്ഞപ്പോള്‍ കിളിപോയ അവസ്ഥയായി‘. 
 
മമ്മൂക്കയെ നേരിൽ കാണുക എന്ന ആഗ്രഹം സഫലമായി. ഇനി മോഹൻലാലിനെ കാണണമെന്നതും അദ്ദേഹത്തോടൊപ്പം ഒരു ചെറിയ വേഷത്തിലെങ്കിലും അഭിനയിക്കണം എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് രശ്മി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍