'രണ്ടാമൂഴ'ത്തിന് രാശിയില്ല? മോഹൻലാൽ അല്ല, തീരുമാനമെടുക്കേണ്ടത് മമ്മൂട്ടി?

വ്യാഴം, 1 നവം‌ബര്‍ 2018 (08:46 IST)
പ്രഖ്യാപന വേളമുതൽ ആരാധകർ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തതായിരുന്നു 'രണ്ടാമൂഴം' എന്ന ചിത്രത്തെ. എന്നാൽ 'രണ്ടാമൂഴ'ത്തിന്റെ പ്രശ്‌നങ്ങൾ ഇപ്പോഴും അവസാനിക്കുന്നില്ല. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഉടൻ തന്നെ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
 
മൂന്ന് വർഷം മുമ്പുതന്നെ എം ടി രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാർ മേനോന് നൽകിയിരുന്നു. എന്നാൽ തിരക്കഥയിൽ മാറ്റം വരുത്തരുതെന്നും ബ്രഹ്മാണ്ഡ ചിത്രമായിത്തന്നെ രണ്ടാമൂഴമെത്തണമെന്നും ഭീമനായി അതിൽ മോഹൻലാൽ തന്നെ ആയിരിക്കണം എന്ന നിബന്ധനകളും വെച്ചുകൊണ്ടായിരുന്നു എം ടി തിരക്കഥ നൽകിയത്.
 
മോഹൻലാലിനെ മനസ്സിൽ കണ്ടുകൊണ്ട് എഴുതിയ ചിത്രം ഇപ്പോൾ മമ്മൂട്ടിയിലേക്ക് എത്തുകയാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഒരുപക്ഷേ ഇതായിരിക്കുമോ രണ്ടാമൂഴത്തിന്റെ പിന്നിലുള്ള പ്രശ്‌നം? അല്ലെങ്കിൽ ഇതാണോ കൂടുതൽ പ്രേക്ഷകർ ആഗ്രഹിക്കുന്നത്? 
 
ഇതിന് മുമ്പ് രണ്ടാമൂഴം സിനിമയാക്കാൻ ശ്രമിച്ചവരും മോഹൻലാലിനെ തന്നെയായിരുന്നു മനസ്സിൽ കണ്ടതെന്നും പറയുന്നു. ഭരതനും ഹരിഹരനുമൊക്കെ നേരത്തെ ഭീമനെ മുന്‍നിര്‍ത്തി സിനിമയൊരുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല. ശ്രീകുമാര്‍ മേനോന്റെ കാര്യവും അതുപോലെയാവുമോയെന്ന ആശങ്കയിലാണ് ആരാധകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍