കുടുംബചിത്രമാണെന്നൊക്കെ പറയും, കാണുമ്പോഴറിയാം ഈ പൃഥ്വി സിനിമയുടെ സ്വഭാവം!

Webdunia
തിങ്കള്‍, 4 ജൂലൈ 2016 (13:56 IST)
‘ദൃശ്യം’ എന്ന സിനിമയുടെ റിലീസ് എങ്ങനെയായിരുന്നു എന്ന് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ഒരു കുടുംബചിത്രം എന്ന പേരിലായിരുന്നു ആ സിനിമ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ സിനിമയുടെ ആദ്യ പകുതി കഴിഞ്ഞപ്പോഴാണ് പ്രേക്ഷകര്‍ക്ക് മനസിലായത്, കരുതിയതുപോലെയല്ല, ഇത് വേറെ ലെവല്‍ ആണ് എന്ന്.
 
ജീത്തു ജോസഫ് എന്ന സംവിധായകന്‍ അങ്ങനെയാണ്. വലിയ ഹൈപ്പും ബഹളവുമൊന്നും സിനിമയുടെ റിലീസിന് മുമ്പ് ഉണ്ടായിരിക്കില്ല. ഓണച്ചിത്രമായി എത്തുന്ന ‘ഊഴം’ എന്ന പൃഥ്വിരാജ് സിനിമയുടെ കാര്യത്തിലും ഈ ഒരു ശാന്തത ജീത്തു സൂക്ഷിക്കുകയാണ്.
 
ഊഴം സസ്പെന്‍സ് ത്രില്ലറല്ല എന്ന് ജീത്തു ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതൊരു പ്രതികാര കഥയാണത്രേ. ആക്ഷന്‍ മൂഡിലുള്ള ഒരു പ്രതികാരകഥ. എന്തായാലും തിയേറ്ററില്‍ സിനിമ കാണുമ്പോഴറിയാം എന്താണ് സംവിധായകന്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ബോംബ് എന്ന്.
 
അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെ എത്തിയ ദിവ്യ പിള്ളയാണ് ഊഴത്തിലെ നായിക. ബാലചന്ദ്രമേനോന്‍, സീത, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്.
Next Article