ബോക്സ് ഓഫീസിന്റെ കാര്യത്തിൽ തീരുമാനമായി; ഞെട്ടിച്ച് ഗീതു മോഹൻദാസ്-യഷ് ടീം, 'ടോക്സിക്' ബർത്ത്ഡേ പീക്ക്

നിഹാരിക കെ.എസ്
ബുധന്‍, 8 ജനുവരി 2025 (11:32 IST)
കന്നഡ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. നടന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നടന്റെ മറ്റൊരു മാസ് കഥാപാത്രം തന്നെ സിനിമയിൽ പ്രതീക്ഷിക്കാം എന്ന് ഉറപ്പ് നൽകുന്നതാണ് പ്രൊമോ വീഡിയോ. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
 
കഴിഞ്ഞ ദിവസം സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്റർസമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വെളുത്ത ടക്‌സീഡോ ജാക്കറ്റും ഫെഡോറയും ധരിച്ച് വിന്റേജ് കാറിൽ പുറം തിരിഞ്ഞ് നിൽക്കുന്ന യഷാണ് പോസ്റ്ററിലുണ്ടായിരുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
 
പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ടോക്സിക്. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷിന്റേതായി പുറത്തിറങ്ങുന്ന സിനിമ എന്നതിനാൽ തന്നെ സിനിമയുടെ മേൽ വലിയ ഹൈപ്പാണുള്ളത്. ഗീതു മോഹൻദാസ് എന്ന സംവിധായികയുടെ പേരും ഒപ്പം ചേരുന്നതിനാൽ മലയാള സിനിമാപ്രേമികൾക്ക് ഈ ചിത്രത്തിന് മേൽ ഇരട്ടി പ്രതീക്ഷയുമുണ്ട്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article