മഹാനടി ആദ്യം കീർത്തി വേണ്ടെന്ന് വെച്ച സിനിമ!

നിഹാരിക കെ.എസ്

ബുധന്‍, 1 ജനുവരി 2025 (17:50 IST)
ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്നിരിക്കുകയാണ് കീർത്തി സുരേഷ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിളങ്ങിയ കീർത്തിക്ക് പക്ഷെ ഹിന്ദിയിൽ നല്ല തുടക്കമാണ് ലഭിച്ചത്. സിനിമ വേണ്ടപോലെ ശ്രദ്ധ നേടുന്നില്ല. കീർത്തിയുടെ കരിയറിൽ ഏവരും എ‌ടുത്ത് പറയുന്ന സിനിമ മഹാനടിയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ സിനിമയിലൂടെ നേടി. എന്നാൽ മഹാനടി താൻ ആദ്യം വേണ്ടെന്ന് വെച്ച സിനിമയാണെന്ന് കീർത്തി പറയുന്നു. 
 
നാ​ഗ് എനിക്ക് ഈ സിനിമ ഓഫർ ചെയ്തപ്പോൾ ഞാൻ നിരസിച്ചു. നാല് മണിക്കൂർ നരേഷൻ കേട്ടു. നിർമാതാക്കൾ എക്സൈറ്റഡായിരുന്നു. എന്നാൽ ഞാൻ ഓഫർ നിരസിച്ചപ്പോൾ അവർ ഞെ‌ട്ടി. എനിക്ക് പേടിയായത് കൊണ്ടാണ് ഞാൻ നിരസിച്ചത്. ഞാൻ ഈ സിനിമ മോശമാക്കിയാലോ എന്ന് കരുതി. പോസിറ്റീവായ ഒന്നും ചിന്തിക്കാൻ പറ്റിയില്ല. എന്നാൽ സംവിധായകൻ നാ​ഗ് അശ്വിന് തന്നിൽ വലിയ വിശ്വാസമുണ്ടായിരുന്നെന്ന് കീർത്തി പറയുന്നു. 
 
എനിക്ക് എന്നിലുള്ള വിശ്വാസത്തേക്കാൾ നാ​ഗിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. അതാണ് ഞാൻ ഈ സിനിമ ചെയ്യാൻ കാരണമായത്. ഞാൻ ചെയ്യുന്നതിൽ എന്നേക്കാൾ വിശ്വാസം ഒരാൾക്കുണ്ടെങ്കിൽ തീർച്ചയായും ഞാൻ ശ്രമിക്കണമെന്ന് തോന്നി. മഹാനടി തന്റെ കരിയറിൽ ​ഗെയിം ചേഞ്ചർ ആയിരുന്നെന്നും കീർത്തി സുരേഷ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍