കീര്‍ത്തി സുരേഷിനോട് പ്രണയം തോന്നി, വിവാഹം ചെയ്യാന്‍ പെണ്ണാലോചിച്ച് വീട്ടിലെത്തിയ തമിഴ് സൂപ്പർതാരം! ആ സംഭവമിങ്ങനെ

നിഹാരിക കെ എസ്

ചൊവ്വ, 17 ഡിസം‌ബര്‍ 2024 (13:17 IST)
കീര്‍ത്തി സുരേഷിന്റെ വിവാഹ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. 15 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. ബാലതാരമായി കീർത്തി അഭിനയം തുടങ്ങിയെങ്കിലും 2013 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിൽ ആയിരുന്നു നായികയായി അഭിനയിച്ചത്. സിനിമയിൽ വരുന്നതിന് മുൻപ് ഉള്ള പ്രണയമായിരുന്നു ആന്റണിയുമായുള്ളത്. സ്‌കൂൾ കാലം മുതൽക്കേയുള്ള പ്രണയമാണ് ഇതെന്നാണ് കീർത്തിയുടെ പിതാവ് സുരേഷ് കുമാർ വെളിപ്പെടുത്തിയത്.
 
കീര്‍ത്തിയുടെ പ്രണയത്തെ കുറിച്ച് പതിനഞ്ച് വര്‍ഷക്കാലം മറച്ചുവച്ചതാണ് പലര്‍ക്കും കൗതുകമായി തോന്നിയത്. പല ആളുകളുമായും ഗോസിപ്പുകൾ പ്രചരിച്ചപ്പോഴും കീർത്തി ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ മറ്റൊരു വണ്‍സൈഡ് ലവ് സ്‌റ്റോറിയും പുറത്തുവരുന്നുണ്ട്. തമിഴ് സൂപ്പര്‍താരം വിശാലിന് കീര്‍ത്തി സുരേഷിനെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
 
2018 ല്‍ സണ്ടക്കോഴി 2 എന്ന ചിത്രത്തില്‍ വിശാലും കീര്‍ത്തി സുരേഷും ഒന്നിച്ചഭിനയിച്ചതാണ്. അവിടെ വച്ച് കീര്‍ത്തിയുടെ പെരുമാറ്റവും രീതികളും ഇഷ്ടപ്പെട്ട വിശാല്‍ കീര്‍ത്തിയുടെ വീട്ടുകാരോട് ഔദ്യോഗികമായി പെണ്ണ് ചോദിക്കുകയും ചെയ്തിരുന്നുവത്രെ. എന്നാല്‍ അതിന് മുന്‍പേ കീര്‍ത്തി ആന്റണി തട്ടിലുമായി പ്രണയത്തിലായിരുന്നു. ഇപ്പോള്‍ വിവാഹം നോക്കുന്നില്ല എന്നായിരുന്നു സുരേഷ് കുമാറും മേനകയും വിശാലിനോട് മറുപടി പറഞ്ഞത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍