15 വർഷത്തെ പ്രണയത്തിനൊടുവിൽ കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബിസിനസുകാരനായ ആന്റണി തട്ടിൽ ആണ് വരൻ. പ്രണയം സ്ഥിരീകരിച്ച് കീർത്തി ആന്റണിയുടെയും തന്റെയും ഫോട്ടോയും പുറത്തുവിട്ടിരുന്നു. നല്ല മനസ്സിന്റെ ഉടമയാണ് കീർത്തി. അതാണ് ഇത്രയും നല്ലൊരു ബന്ധം വന്നതെന്നാണ് പലരുടെയും അഭിപ്രായം. ഒരുപാട് പാവങ്ങളെ കീർത്തി സഹായിക്കാറുണ്ട് എന്ന് അടുത്തിടെ ആലപ്പി അഷ്‌റഫ് പറഞ്ഞിരുന്നു .
അതേസമയം, കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷ് കുമാർ കട്ട ബിജിപി ക്കാരൻ ആണെന്ന് മുൻപേ തന്നെ വാർത്തകൾ വന്നിരുന്നു. ഹിന്ദു മതാചാര പ്രകാരമുള്ള എല്ലാ ആഘോഷങ്ങളും സുരേഷ് കുമാർ കുടുംബസമേതം ആഘോഷിക്കാറുണ്ട്. മതത്തിലും ജാതിയിലും കീർത്തിയുടെ കുടുംബം വിശ്വസിക്കുന്നില്ലെന്നാണ് ആലപ്പി അഷറഫ് പറഞ്ഞത്. സോഷ്യൽ മീഡിയ ആരോപിക്കുന്ന പോലെ ഒരു സംഘിയാണ് എങ്കിൽ, അന്യമതത്തിൽ നിന്നുള്ള വരനെ സുരേഷ് കുമാർ മകൾക്ക് വിവാഹം കഴിക്കാൻ സമ്മതം മൂളുമോ എന്നാണ് ആരാധകരുടെ ചോദ്യം.