വിശാലിന് കാഴ്ച നഷ്ടപ്പെട്ടു, നടന് മറ്റെന്തോ രോഗം: ചെയ്യാറു ബാലു

നിഹാരിക കെ.എസ്
ബുധന്‍, 8 ജനുവരി 2025 (11:17 IST)
കടുത്ത പനിയുമായി പ്രൊമോഷന്‍ പരിപാടിക്കെത്തിയ നടന്‍ വിശാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘മദ ഗജ രാജ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടൻ. ക്ഷീണിച്ച് അവശനായ വിശാലിന്റെ വീഡിയോ മറ്റൊരു രീതിയിൽ പ്രചരിക്കപ്പെട്ടു. വേദിയില്‍ സംസാരിക്കവെ പലവട്ടം വിശാലിന് നാക്കുകുഴയുന്നതും ശാരീരികബുദ്ധിമുട്ടുകള്‍ നടനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതും വീഡിയോകളില്‍ എത്തിയിരുന്നു.
 
കടുത്ത മൈഗ്രെയ്‌നും പനിയുമാണ് നടന്റെ അവശതയ്ക്ക് പിന്നില്‍ എന്നാണ് അണിയറപ്രവര്‍ത്തകരും വിശാലിനോട് അടുത്തവൃത്തങ്ങളും അറിയിച്ചത്. എന്നാല്‍ പനിക്കും അപ്പുറം മറ്റ് എന്തോ വലിയൊരു അസുഖം നടനുണ്ടെന്ന് പറയുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ചെയ്യാറു ബാലു. 
 
പരിധി വിട്ട് സ്റ്റിറോയിഡുകളും ടെന്‍ഷനുള്ള മരുന്ന് കഴിച്ച് വിശാല്‍ അസുഖബാധിതനായി എന്നാണ് ചെയ്യാറു ബാലു പറയുന്നത്. തമിഴ് സിനിമയില്‍ ഏറ്റവും മാന്‍ലി ലുക്കുള്ള നടനായിരുന്നു വിശാല്‍. കടങ്ങള്‍, പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി, സിനിമകളുടെ പരാജയം ഇതൊക്കെ അലട്ടുന്നുണ്ടാകും.

പൊതുപ്രശ്‌നങ്ങള്‍ക്ക് വേണ്ടി പോലും നിരന്തരം സംസാരിക്കുന്നയാളാണ് വിശാല്‍. നടന് പനിയല്ലെന്നും മറ്റെന്തോ അസുഖം നടനെ അലട്ടുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഹൈ പവര്‍ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടപ്പോഴും സങ്കടം തോന്നി. അവന്‍ ഇവന്‍ സിനിമയില്‍ കോങ്കണ്ണുള്ള കഥാപാത്രമായി വിശാല്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം വിശാലിന് കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് ഇദ്ദേഹം പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article