ഷൂട്ടിങ് പകുതി ആയപ്പോൾ സൂര്യ പിന്മാറി, കാരണം വ്യക്തിപരമല്ല എന്ന് സംവിധായകൻ; സംഭവിച്ചത്...

നിഹാരിക കെ.എസ്

തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (15:35 IST)
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് വണങ്കാൻ. ഏകദേശം പകുതിയോളം ഷൂട്ടിങ് ആയപ്പോൾ സൂര്യ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. മമിത ബൈജു ആയിരുന്നു നായിക. 40 ദിവസത്തോളം നടി ഈ സിനിമയ്ക്ക് വേണ്ടി ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. സൂര്യ പിന്മാറിയതോടെ, മമിതയ്ക്ക് ഡേറ്റ് പ്രശ്നം വരികയും നടിയും പിന്നീട് സിനിമയിൽ നിന്നും പിന്മാറുകയും ചെയ്‌തിരുന്നു. 
 
പിന്നീട് നടൻ അരുൺ വിജയ് ചിത്രത്തിൽ സൂര്യക്ക് പകരം നായകനായി എത്തുകയും ചിത്രം പുനരാരംഭിക്കുകയും ചെയ്തിരുന്നു. സൂര്യ പിന്മാറിയതിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ബാല പറയുന്നു. വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമല്ല സൂര്യ പിന്മാറിയത്. കഥയിൽ ചില മാറ്റങ്ങൾ വന്നതാണ് കാരണമെന്ന് സംവിധായകൻ വ്യക്തമാക്കി. എല്ലാ അഭിനേതാക്കളിലും കഴിവുണ്ട്. സംവിധായകരാണ് അത് പുറത്തെടുക്കേണ്ടതെന്ന് ബാല വ്യക്തമാക്കി. 
 
അരുൺ വിജയ് ആണ് വണങ്കാനിൽ സൂര്യക്ക് പകരം നായകനായത്. ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ കൂടിയാണ് ബാല. ജനുവരി 10 ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററിലെത്തും. സിനിമയുടെ നിർമാതാക്കൾ തന്നെയാണ് റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വളരെ റോ ആയ ഒരു ആക്ഷൻ സിനിമയാകും ചിത്രമെന്ന സൂചനയാണ് സിനിമയുടെ നേരത്തെ പുറത്തുവന്ന ടീസർ നൽകിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍