Retro Teaser: കളിയാക്കിയവന്മാർ കയ്യടിക്കാൻ ഒരുങ്ങിക്കോളു, കണക്കുകൾ തീർക്കാൻ സൂര്യ എത്തുന്നു: റെട്രോ ടീസർ വൈറൽ

അഭിറാം മനോഹർ

ബുധന്‍, 25 ഡിസം‌ബര്‍ 2024 (16:17 IST)
Retro
സമീപകാലത്തായി വലിയ തിയേറ്റര്‍ ഹിറ്റുകളില്ലെങ്കിലും തമിഴകത്ത് ഇപ്പോഴും വലിയ ആരാധകരുള്ള നടനാണ് സൂര്യ. അവസാനമായി ഇറങ്ങിയ സൂര്യ ചിത്രമായ കങ്കുവ തിയേറ്ററില്‍ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. സിനിമയിലെ താരത്തിന്റെ പ്രകടനത്തിനെതിരെ പോലും ഒട്ടേറെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇപ്പോഴിതാ കങ്കുവ തന്ന ക്ഷീണം മൊത്തത്തില്‍ മാറ്റാനായി പുത്തന്‍ സിനിമയുമായി എത്തിയിരിക്കുകയാണ് സൂര്യ.
 
 കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ എത്തുന്ന റെട്രോ എന്ന സിനിമയിലൂടെയാണ് സൂര്യ വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ലവ്, ലാഫ്റ്റര്‍, വാര്‍ എന്ന ടാഗ് ലൈനിലെത്തുന്ന സിനിമയുടെ ടൈറ്റില്‍ ടീസറില്‍ പ്രണയവും ആക്ഷനും ചേര്‍ന്ന രംഗങ്ങളാണുള്ളത്. പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന സിനിമയില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍ എന്നിവരും ഭാഗമാകുന്നു. സൂര്യയുടെ 2 ഡി എന്റര്‍ടൈന്മന്റ്‌സും 
കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍