ദുരന്തമാകുമോ ഒടിയൻ? വാഴുമോ വീഴുമോ?

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (09:30 IST)
മലയാള സിനിമ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. വൻ ഹൈപ്പിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, ഒടിയന്റെ അത്രയില്ലെങ്കിലും വൻ ഹൈപ്പിൽ വന്ന ചിത്രങ്ങളായിരുന്നു നീരാളിയും വില്ലനും. രണ്ടും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. 
 
വില്ലൻ അമ്പേ പരാജയപ്പെട്ടെങ്കിൽ നീരാളി വൻ ദുരന്തമായിരുന്നു എന്നാണ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. അങ്ങനെയെങ്കിൽ അതിലും ഇരട്ടി ഹൈപ്പിൽ വരുന്ന ഒടിയന്റെ ഭാവി എന്താകുമെന്ന ആശങ്ക ഫാൻസിനുണ്ട്. ഇത്രയധികം ഹൈപ്പ് വേണോ എന്ന് പോലും ചിലർ സംശയിക്കുന്നു. 
 
ഒടിയൻ എങ്ങനെപോയാലും ഹിറ്റ് അടിക്കുമെന്ന് തന്നെയാണ് ആരാധകർ പറയുന്നത്. വ്യത്യസ്തമായ കഥയാണ് അതിനു കാരണവും. എന്നാൽ, വിജയം നൂറ് ശതമാനം പ്രതീക്ഷിക്കുന്ന ഒരു ചിത്രത്തിന് ആവശ്യത്തിലധികം ഹൈപ്പ് നൽകിയാൽ അത് ചിത്രത്തെ ദോഷമായി ബാധിക്കുമെന്ന് പറയുന്നവരും ഉണ്ട്. 
 
സംവിധായകന്റേയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെയും വാക്കുകൾ കേട്ട് അമിതപ്രതീക്ഷയുമായി കയറിയാൽ ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിൽ അത് പ്രശ്നമാകുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഇനിയുള്ള രണ്ട് ദിവസം കൂടി ഏതെല്ലാം രീതിയിൽ മാർക്കറ്റിംഗ് ചെയ്യാമെന്നാണ് ഒടിയന്റെ അണിയറ പ്രവർത്തകർ ചിന്തിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article