ലക്ഷ്വറി കാറുകളോട് വല്ലാത്ത ക്രേസുള്ള നായകനായി മമ്മൂട്ടി. വെഹിക്കിള്‍ ഇന്‍സ്പെക്ടറായി ലാൽ. ജീൻപോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസൻസിൽ ഇവരായിരുന്നു നായകന്മാർ. എന്നാൽ, മമ്മൂട്ടിയുടേ ഡേറ്റ് പ്രശ്നം കാരണം ചിത്രം നീണ്ടു പോവുകയായിരുന്നുവെന്നും ഒടുവിൽ പൃഥ്വിയിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും സിനിമ എത്തുകയായിരുന്നുവെന്ന് ലാൽ ജുനിയർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘ഹായ് ഐ ആം ടോണി’ക്ക് ശേഷം ആരംഭിക്കണമെന്ന് ഉദ്ദേശിച്ച സിനിമയായിരുന്നു ‘ഡ്രൈവിംഗ് ലൈസന്‍സ്’. മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്നങ്ങള്‍ കാരണമാണ് ആദ്യം സിനിമ തുടങ്ങാന്‍ വൈകിയത്. സിനിമ തുടങ്ങാന്‍ സാധിക്കാതെ വന്നതോടെ ആകെ ആശങ്കയിലായി. ആ സമയത്താണ് ഹണീ ബി 2 ചെയ്യുന്നത്.‘
‘മമ്മൂക്കയും പപ്പയും (ലാല്‍) ആയിരുന്നു ഡ്രൈവിംഗ് ലൈസന്‍സിൽ നായകന്മാർ ആകേണ്ടിയിരുന്നത്. മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണമാണ് സിനിമാ ആദ്യം തുടങ്ങാന്‍ സാധിക്കാതെ പോയത്. പിന്നെ, സിനിമയുടെ കഥ ആ സമയത്ത് മമ്മൂക്കയ്ക്ക് അധികം ഇഷ്ടമായില്ല. സിനിമയില്‍ രണ്ട് നായകന്‍മാരുണ്ട്. ആ ടൈമില്‍ മമ്മൂക്കയ്ക്ക് രണ്ട് നായകന്‍മാര്‍ ഉള്ള പടത്തില്‍ അഭിനയിക്കാനുള്ള താത്പര്യമില്ലായിരുന്നു. ക്ലൈമാക്സ് സീനിനോട് അടുത്തപ്പോഴാണ് മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെടാതെ വന്നത്. പിന്നീട് മമ്മൂക്ക തന്നെ ഒഴിവാകുകയായിരുന്നു’- ജീൻ പോൾ പറയുന്നു.