നക്‍സലായി സായിപല്ലവി, 'വിരാട പർവം' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

വെള്ളി, 29 ജനുവരി 2021 (22:00 IST)
റാണാ ദഗ്ഗുബാട്ടിയും സായിപല്ലവിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരാട പർവം. ചിത്രത്തിൻറെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏപ്രിൽ 30ന് സിനിമ തിയേറ്ററുകളിലെത്തും. 2020 ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ പ്രതിസന്ധിയെത്തുടർന്ന് നീളുകയായിരുന്നു. റാണാ ദഗ്ഗുബാട്ടിയുടെയും സായിപല്ലവിയുടെയും പുതിയ ലുക്ക് പുറത്ത് വിട്ടു കൊണ്ടാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. 
 
പ്രിയ മണി, നന്ദിത ദാസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. പോലീസുകാരനെ പ്രണയിക്കുന്ന നക്സൽ ആയാണ് സായി പല്ലവി ചിത്രത്തിലെത്തുന്നത് എന്നാണ് വിവരം. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ചിത്രം വികരബാദ് ഫോറസ്റ്റിൽ ആണ് ഷൂട്ട് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍