വലിമൈയിൽ ഐപിഎസ് ഓഫീസറായായി അജിത്ത്, പുതിയ വിശേഷങ്ങൾ ഇതാ !

കെ ആര്‍ അനൂപ്
വ്യാഴം, 5 നവം‌ബര്‍ 2020 (14:32 IST)
അജിത്തിന്റെ ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് കോളിവുഡിൽ നിന്ന് വരുന്നത്. ലോക്ക് ഡൗണിനുശേഷം ഷൂട്ടിംഗ് ആരംഭിച്ച വലിമൈയിലെ അജിത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഐപിഎസ് ഓഫീസറായാണ് നടൻ ചിത്രത്തിലെത്തുന്നത്. ഈശ്വര മൂർത്തി എന്നാണ് വലിമൈയിൽ അജിത്ത് അവതരിപ്പിക്കുന്ന ക്യാരക്ടറിന്റെ പേര്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
 
ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. അജിത്തിനൊപ്പം മറ്റ് താരങ്ങളുടെ പ്രധാന രംഗങ്ങളാണ് സംവിധായകൻ എച്ച് വിനോദ് ചിത്രീകരിക്കുന്നത്. സിനിമയുടെ സ്റ്റണ്ട് സീക്വൻസുകൾ ചിത്രീകരിക്കുന്നതിനായി ടീം വിദേശത്തേക്ക് പോകുമെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article