ഉണ്ണി മുകുന്ദന് നായിക അഞ്‌ജു കുര്യന്‍, മേപ്പടിയാന്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 4 നവം‌ബര്‍ 2020 (22:50 IST)
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് 'മേപ്പടിയാൻ'. ചിത്രീകരണം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ഷൂട്ടിംഗ് സംഘത്തിനൊപ്പം നായിക അഞ്ജു കുര്യൻ ചേർന്നു. അതേസമയം ഈരാറ്റുപേട്ടയിലും പാലായിലുമായാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്നത്.
 
ജാക്ക് ആൻഡ് ഡാനിയേലാണ് അഞ്ജു ഒടുവിലായി അഭിനയിച്ച സിനിമ. ലോക്ക് ഡൗൺ സമയത്ത് ഫോട്ടോഷൂട്ടുകളുടെയും പരസ്യചിത്രങ്ങളുടെയും ഭാഗമായിരുന്നു താരം.
 
ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, മേജർ രവി, കലാഭവൻ ഷാജോൺ, ശ്രീജിത് രവി, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വൽസൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. യു‌എം‌എഫിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ ചിത്രം നിർമ്മിക്കുന്നു. സിനിമ തീയേറ്റർ റിലീസ് ആയിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article