കളരി പഠിക്കാൻ ഉണ്ണി മുകുന്ദൻ, 'ബ്രൂസ് ലീ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

വെള്ളി, 16 ഒക്‌ടോബര്‍ 2020 (22:48 IST)
മാമാങ്കത്തിന് ശേഷം ഉണ്ണിമുകുന്ദന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രൂസ് ലീ'. അതിസാഹസിക രംഗങ്ങളുള്ള സിനിമയ്ക്കായി കളരി പഠിക്കുകയാണ് നടൻ. അതിനായി കണ്ണൂർ ജില്ലയിലെ ചെറുപുഴ സിവിവി കളരിയിലാണ് എത്തിയിരിക്കുന്നത്. ഇനി ഒമ്പത് ദിവസത്തെ പഠനം ആണ് താരത്തിന് ഉള്ളത്. ഈ ദിവസങ്ങളിൽ നടൻ സിനിമയ്ക്കുവേണ്ടി കളരി പരിശീലിക്കും.
 
അതേസമയം 2021ല്‍ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് ബ്രൂസ് ലീ. 25 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നതും ഉണ്ണിമുകുന്ദൻ തന്നെയാണ്. ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ആദ്യ ചിത്രം കൂടിയാണിത്. ഉദയകൃഷ്ണയാണ് തിരക്കഥ. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍