ഉണ്ണി മുകുന്ദന്റെ എറണാകുളത്തെ ഫ്ലാറ്റിൽ തിരക്കഥയുമായി എത്തിയ സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ ഉണ്ണി മുകുന്ദൻ സമർപ്പിച്ച പുനർ പരിശോധന ഹർജി എറണാകുളം സെഷന്സ് കോടതി തള്ളി. യുവതിയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു എന്നാണ് കേസ്. കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണിമുകുന്ദൻ വിടുതൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയാണ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. പുനപരിശോധന ഹർജി പരിഗണിക്കാനാവില്ല എന്നാണ് കോടതി പറഞ്ഞത്.