വിക്രമാദിത്യൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുൽഖർ സൽമാനും ലാൽ ജോസും വീണ്ടും ഒന്നിക്കുന്നു. ഉണ്ണി ആറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചാർലി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ദുൽഖർ - ഉണ്ണി ആർ എന്നിവർ ഒരിമിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം അവസാനം ആരംഭിക്കുമെന്നാണ് വാർത്ത. അതിനായി ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുവെന്നും വാർത്തയുണ്ട്. ചിത്രത്തെ കുറിച്ച് കൂടുതൽ വാർത്തകൾ പുറത്ത് വിട്ടിട്ടില്ല. മോഹൻലാലിന്റേയും വിനീത് ശ്രീനിവാസന്റേയും ചിത്രങ്ങളുടെ തിരക്കിലാണ് ലാൽ ജോസ്.
നിവിന്‍ പോളിയെ നായകനാക്കി ലാൽജോസ് പുതിയ ചിത്രം ഒരുക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ചില കാരണങ്ങളാൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
മൂവരും ഒന്നിക്കുമ്പോൾ അത് പ്രേക്ഷകർക്ക് പ്രതീക്ഷ കൂട്ടുകയാണ്. ഏതായാലും ചിത്രത്തിന്റെ കൂടുതൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.