സൂര്യയുടെ നായികയായി പ്രായഗ മാര്‍ട്ടിന്‍, നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രം നവരസ റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 8 ജൂലൈ 2021 (16:53 IST)
നെറ്റ്ഫ്ളിക്സിലൂടെ വരാനിരിക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ് നവരസ. ഓഗസ്റ്റ് ഒമ്പതിന് സ്ട്രീമിങ് ആരംഭിക്കും.ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന ഈ സിനിമയില്‍ സൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര്' ആണ് പ്രധാന ആകര്‍ഷണം.പ്രായഗ മാര്‍ട്ടിന്‍ നായികയായി വേഷമിടുന്നു.
 
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.സംഗീതജ്ഞനായാണ് സൂര്യ വേഷമിടുന്നത്.ഗൗതം മേനോനാണ് ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര് എന്ന ഹസ്വചിത്രം സംവിധാനം ചെയ്യുന്നത്.
 
 തുനിന്ത പിന്‍ (കറേജ്), രൗദിരം, എതിരി, സമ്മര്‍ ഓഫ് 92, പീസ്, പായസം, ഇന്മെ, പ്രൊജക്ട് അഗ്‌നി തുടങ്ങിയ ചിത്രങ്ങള്‍ ചേര്‍ന്നാണ് നവരസ.മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേര്‍ന്നാണ് നവരസ നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article