ചിമ്പുവും കല്യാണിയും ഒന്നിക്കും; മാനാട് ഉപേക്ഷിക്കില്ല !

കെ ആർ അനൂപ്
വ്യാഴം, 6 ഓഗസ്റ്റ് 2020 (23:00 IST)
നടൻ ചിമ്പുവിന്റെ പുതിയ ചിത്രമാണ് മാനാട്. കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ഈ സിനിമ വെങ്കട്ട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് നിലവിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. സിനിമ ഉപേക്ഷിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് സുരേഷ് കാമാച്ചി. ഇത്തരം റിപ്പോർട്ടുകൾ ഇനിയും വന്നാൽ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ഒരു പത്രത്തിൽ വന്ന വാർത്തയുടെ ഫോട്ടോ സഹിതമാണ് സുരേഷിൻറെ ട്വീറ്റ്.
 
"ഞാൻ എപ്പോഴും മാധ്യമങ്ങളെ  ബഹുമാനിക്കുകയും അവരുമായി സൗഹൃദം പുലർത്തുന്ന വ്യക്തിയുമാണ്. ഇത്തരമൊരു വാർത്ത ഇനി മുതൽ വന്നാൽ ഞാൻ ആ മാധ്യമത്തിനെതിരെ കേസുകൊടുക്കും. ഇതിനുമുമ്പ് ഞാൻ ഒരിക്കലും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. നിർമ്മാതാവുമായി ക്രോസ് ചെക്കിംഗ് നടത്താതെ എങ്ങനെ പേരുകേട്ട പ്രസിദ്ധീകരണത്തിന് ഒരു വാർത്ത അച്ചടിക്കാൻ കഴിയും? മാനാട് ഒരിക്കലും ഡ്രോപ്പ് ചെയ്യാൻ പോകുന്നില്ല. ദയവായി നിങ്ങളുടെ ടേബിൾ വർക്ക് നിർത്തുക" - സുരേഷ് കാമാച്ചി ട്വിറ്ററിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article