ചിമ്പുവും ത്രിഷയും വിവാഹിതരാകുന്നു?

കെ ആര്‍ അനൂപ്

ചൊവ്വ, 21 ജൂലൈ 2020 (17:34 IST)
വിവാദങ്ങളുടെ കളിത്തോഴനാണ് ചിമ്പു എന്ന ചിലമ്പരശന്‍ എന്ന എസ് ടി ആര്‍. അനേകം നടിമാരുടെ പേരുകളുമായി ചേര്‍ത്ത് ചിമ്പു ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടി ത്രിഷയുമായി ചിമ്പു അടുത്ത ബന്ധത്തിലാണെന്നും ഇരുവരും ഉടൻ വിവാഹിതരാകുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. 
 
അലൈ, വിണ്ണൈതാണ്ടി വരുവായാ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ലോക്ക് ഡൗൺ സമയത്ത് ഗൗതം മേനോൻ സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിമിലും ഇരുവരും അഭിനയിച്ചിരുന്നു.
 
ഇവര്‍ പ്രണയത്തിലാണെന്ന വാർത്തകളോട് ചിമ്പുവും ത്രിഷയും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍