സൂര്യയും ത്രിവിക്രമും ഒന്നിക്കുന്നു, വരുന്നത് ഒരു ക്രൈം ത്രില്ലർ !

കെ ആർ അനൂപ്

ചൊവ്വ, 4 ഓഗസ്റ്റ് 2020 (20:16 IST)
തെലുങ്ക് സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് നടൻ സൂര്യയുമായൊരു സിനിമ ചെയ്യുവാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ത്രിവിക്രം ഇതിനകം തന്നെ സ്‌ക്രിപ്റ്റ് വർക്ക് പൂർത്തിയാക്കിയിട്ടുണ്ടെന്നും സൂര്യയുടെ ഡേറ്റിനായി കാത്തിരിക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
കുറച്ചു വർഷങ്ങൾക്കു മുമ്പ് സൂര്യയും ത്രിവിക്രമും ഒരു തമിഴ്-തെലുങ്ക് സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ അത് പ്രാരംഭഘട്ടത്തിൽ തന്നെ ഉപേക്ഷിക്കപ്പെട്ടു. അതേസമയം തെലുങ്ക് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ അല്ലു അർജുന്റെ 'അല വൈകുണ്ഠപുരമുലു' ത്രിവിക്രം ആണ് സംവിധാനം ചെയ്തത്.
 
ത്രിവിക്രം ശ്രീനിവാസിൻറെ അടുത്ത സിനിമ ജൂനിയർ എൻ‌ടി‌ആറുമായാണ്. അതുപോലെതന്നെ സൂര്യയ്ക്ക് നിരവധി പ്രൊജക്ടുകളാണ് മുന്നിലുള്ളത്. ഹരി, വെട്രിമാരൻ, ശിവ, പാണ്ഡിരാജ് എന്നിവരോടൊപ്പമാണ് സൂര്യയ്ക്ക് അടുത്തതായി സിനിമകൾ ചെയ്യാൻ ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍