നാളെ ട്രെയിലര്‍ എത്തില്ല, കാരണം വ്യക്തമാക്കാതെ 'ആര്‍ആര്‍ആര്‍' നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
വ്യാഴം, 2 ഡിസം‌ബര്‍ 2021 (14:32 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്എസ് രാജമൗലിയുടെ ചിത്രമാണ് 'ആര്‍ ആര്‍ ആര്‍'. 2022 ജനുവരി 7 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതിനു മുന്നോടിയായി ട്രെയിലര്‍ റിലീസ് ഡേറ്റ് നേരത്തെ (ഡിസംബര്‍ 3ന്) പ്രഖ്യാപിച്ചിരുന്നു. നാളെ ട്രെയിലര്‍ എത്തില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 
 
ചില കാരണങ്ങളാല്‍ ട്രെയിലര്‍ റിലീസ് ഡേറ്റ് മാറ്റിവെക്കുകയായിരുന്നു. പുതിയ തീയതി ഉടന്‍തന്നെ അറിയിക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.ട്രെയിലര്‍ റിലീസ് മാറ്റിവെച്ചത് എന്തുകൊണ്ടാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
 
ആക്ഷനും ഇമോഷനും ഒരുപോലെ ചേര്‍ത്താകും ട്രെയിലര്‍.വരും ദിവസങ്ങളില്‍ പ്രൊമോഷനുകളുടെ കാര്യത്തിലും പൂര്‍ണ്ണ ശ്രദ്ധ നല്‍കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article