'ആര്‍ആര്‍ആര്‍'ലെ നാച്ചോ നാച്ചോ ഗാനം ഹിറ്റ്,7 മില്യണ്‍ കാഴ്ചക്കാരിലേക്ക്, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 11 നവം‌ബര്‍ 2021 (12:01 IST)
'ആര്‍ആര്‍ആര്‍' റിലീസിന് ഒരുങ്ങുകയാണ്.രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിലെ നാച്ചോ നാച്ചോ എന്ന പാട്ട് യൂട്യൂബില്‍ തരംഗമാകുകയാണ്. 7 മില്യണ്‍ കാഴ്ചക്കാരിലേക്ക് എത്തുകയാണ് ഗാനം.
 
വിശാല്‍ മിശ്രയും രാഹുലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകംതന്നെ ഹിറ്റായിക്കഴിഞ്ഞു. 
സംഗീതം ഒരുക്കിയിരിക്കുന്നത് മരഗതമണിയാണ്.മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.കെ.എസ്. ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ് മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത്.

2022 ജനുവരി 7 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് റിലീസ്.
450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഓരോരുത്തരും.
 
ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍