രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ലിറിക്കല്‍ വീഡിയോ നാളെ നാലു മണിക്ക് എത്തും. അതിന് മുന്നോടിയായി സോങ് ടീസര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി.'നാട്ടു നാട്ടു നാട്ടു' എന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് മരഗതമണിയാണ്.മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.കെ.എസ്. ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
2022 ജനുവരി 7 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് റിലീസ്.