ദീവാലി ആശ്വാസം: പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രം

ബുധന്‍, 3 നവം‌ബര്‍ 2021 (20:55 IST)
കുതിച്ചുയരുന്ന ഇന്ധനവിലയ്ക്ക് നേരിയ ആശ്വാസം.പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. വിലക്കുറവ് ബുധനാഴ്‌ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
 
ഇന്ധന വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ്  ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
 
ഇന്ധനവിലക്കയറ്റം കാരണം രാജ്യത്ത് പണപ്പെരുപ്പം ഉയർന്നിരുന്നു. പുതിയ തീരുമാനം വപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഇത് സഹായകമാകും. രാജ്യത്ത് ഊര്‍ജ ക്ഷാമം ഉണ്ടാകാതിരിക്കാനും പെട്രോളിന്റേയും ഡീസലിന്റേയും ആവശ്യകത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തിയിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍