ദൈര്‍ഘ്യം തിരിച്ചടിയാകും; ആന്റണി പെരുമ്പാവൂര്‍ തിയറ്റര്‍ റിലീസിനെ എതിര്‍ക്കാന്‍ പ്രധാന കാരണം ഇതാണ്

Webdunia
വ്യാഴം, 2 ഡിസം‌ബര്‍ 2021 (13:35 IST)
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തി. അര്‍ധരാത്രി 12 മുതല്‍ ഫാന്‍സ് ഷോ ആരംഭിച്ചു. വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ മരക്കാറിനായി ഒരുക്കിയത്. തിയറ്റര്‍ റിലീസിന് പിന്നാലെ മരക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കും എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ആമസോണ്‍ പ്രൈമുമായി മരക്കാര്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടതായാണ് വിവരം. സിനിമ തിയറ്ററിലെത്തി 20 ദിവസം കഴിഞ്ഞാല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. 
 
തിയറ്റര്‍ റിലീസിന് മുന്‍പ് തന്നെ സിനിമയുടെ റിലീസ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ നടത്താമെന്ന് ആലോചനയുണ്ടായിരുന്നു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഒ.ടി.ടി. റിലീസിനാണ് മുന്‍ഗണന നല്‍കിയത്. എന്നാല്‍, തിയറ്റര്‍ റിലീസ് തന്നെ വേണമെന്ന് മോഹന്‍ലാലും പ്രിയദര്‍ശനും വാശി പിടിക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമാണ് മരക്കാറിനുള്ളത്. സിനിമയുടെ ദൈര്‍ഘ്യം തിയറ്റര്‍ പ്രേക്ഷകരെ ചിലപ്പോള്‍ മടുപ്പിച്ചേക്കാമെന്ന് ആന്റണിക്ക് അഭിപ്രായമുണ്ടായിരുന്നു. ഇക്കാരണത്താലാണ് മരക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article