മരക്കാര്‍ ഉടന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍

വ്യാഴം, 2 ഡിസം‌ബര്‍ 2021 (12:01 IST)
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉടന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തും. പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോം അധികൃതരുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. തിയറ്ററുകളില്‍ റിലീസ് ചെയ്ത് 25 ദിവസം കഴിയുമ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങാനാണ് ആലോചന. സിനിമ ഉറപ്പായും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തുമെന്ന് ആന്റണി പെരുമ്പാവൂരും സൂചന നല്‍കി. ആമസോണ്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും മരക്കാര്‍ എത്തുകയെന്നാണ് വിവരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍