സൈനയായി പരിണീതി ചോപ്ര,ബയോപിക്കിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
ചൊവ്വ, 2 മാര്‍ച്ച് 2021 (14:48 IST)
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ തന്റെ ബയോപിക്കിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 'സൈന' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പരിണീതി ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സൈന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.2021 മാര്‍ച്ച് 26 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 
 
'സൈന' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അമോല്‍ ഗുപ്‌തെയാണ്. നേരത്തെ സൈനയുടെ വേഷത്തില്‍ ശ്രദ്ധ കപൂറിനെ കൊണ്ടുവരാനായിരുന്നു നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. അതനുസരിച്ച് ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലും നിര്‍മ്മാതാക്കള്‍ പങ്കിട്ടിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം നടി മാറുകയായിരുന്നു. തുടര്‍ന്നാണ് പരിണീതി ബയോപിക്കില്‍ എത്തിയത്.
  
 സൈന നേവാളിന്റെ പ്രചോദനാത്മകമായ കഥയാണ് സിനിമ. താരത്തിന്റെ നേട്ടങ്ങളും ചിത്രത്തില്‍ ഭംഗിയായി വരച്ചു കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article