നിമിഷ സജയന്‍- ലെന ടീമിന്റെ 'ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍' ചിത്രീകരണം പുരോഗമിക്കുകയാണ്. ബോളിവുഡ് താരം ആദില്‍ ഹുസ്സൈനും ഈ ചിത്രത്തിന്റെ ഭാഗമാണ്.ഓസ്‌കാര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയും ഈ ചിത്രത്തില്‍ ഉണ്ടെന്നാണ് പുതിയ അപ്‌ഡേറ്റ്.ലണ്ടനിലെ അനധികൃത കുടിയേറ്റ കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
അതേസമയം തുറമുഖം, മാലിക്, നായാട്ട്, എന്നീ ചിത്രങ്ങളാണ് നിമിഷയുടെ ഇനി പുറത്തുവരാനുള്ളത്.ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസായത്. ലെനയുടെ ഒടുവിലായി തിയേറ്ററിലെത്തിയ സിനിമ 'സാജന്‍ ബേക്കറി സിന്‍സ് 1962' ആയിരുന്നു.